ആരോപണം തള്ളി രഞ്ജിത്‌; സത്യം ലോകം അറിയും; നിയമനടപടിയുമായി മുന്നോട്ടെന്ന് സംവിധായകൻ

CKMNEWS
0

 ആരോപണം തള്ളി രഞ്ജിത്‌; സത്യം ലോകം അറിയും; നിയമനടപടിയുമായി മുന്നോട്ടെന്ന് സംവിധായകൻ 


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഈ ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നും രഞ്ജിത്ത് പറയുന്നു. ''എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. എന്ന് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സ്ഥാനം ഏറ്റെടുത്തോ അന്ന് തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തുവന്നത്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല.''എങ്കിലും എനിക്കിത് തെളിയിച്ചേ പറ്റുള്ളൂ. എനിക്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂള്ളു, അതില്‍ ഒരു ഭാഗം നുണയാണെന്ന്. പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്ത് തന്നെ ആയിരുന്നാലും ഞാന്‍ നിയനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ സത്യം എന്തെന്ന് ലോകം അറിഞ്ഞേ പറ്റുള്ളു.''

''അത് എന്റെ സുഹൃത്തുക്കളുമായും വക്കീല്‍ ഓഫീസുമായി ഞാന്‍ ബന്ധപ്പെട്ട് കഴിഞ്ഞു. കേരള സര്‍ക്കാറിനെതിരെ സിപിഐഎം എന്ന പാര്‍ട്ടിക്കെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരും അവര്‍ക്ക് മുന്നില്‍ പോര്‍മുഖത്ത് എന്ന പോലെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും സംഘടിതമായി ആക്രമിക്കുന്നുണ്ട്. ഈ ചെളിവാരി എറിയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ എന്റെ പേരാണ് ഉള്ളത്.''സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്ഥാനത്തില്‍ തുടരുക എന്നത് ശരിയല്ല എന്ന് തോന്നി. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. അത് അത്ര വിദൂരമല്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത് എന്ന് എന്റെ ബോധ്യമാണ്. അതുകൊണ്ട് ഞാന്‍ രാജി വയ്ക്കുന്നു''. മാധ്യമപ്രവര്‍ത്തകരോട് ഒരു വാക്ക് പറയാനുണ്ട്. എന്റെ വീട് എന്റെ സ്വകാര്യതയാണ്. ഈ വീട്ടുമുറ്റത്തേക്ക് എന്റെ അനുവാദമില്ലാതെയാണ് നിങ്ങളുടെ ഒരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നത്. ഇന്നും ഇത് ആവര്‍ത്തിക്കാനായി വീടിനുപുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. ദയവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക. എനിക്ക് ഒരു ക്യാമറയേയും അഭുമുഖികരിക്കേണ്ട കാര്യമില്ല. ഞാന്‍ ഈ അയയ്ക്കുന്ന ശബ്ദസന്ദേശത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ് എന്നാണ് രഞ്ജിത്ത് പറയുന്നത്.

Post a Comment

0Comments

Post a Comment (0)