96 ഒരു ഓര്‍മച്ചെപ്പ് ' സുവനീറിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

CKMNEWS
0

 96 ഒരു ഓര്‍മച്ചെപ്പ് ' സുവനീറിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു


ചങ്ങരംകുളം:മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 96 എസ്എസ്എല്‍സി  ബാച്ചിൻ്റെ 96 ഒരു ഓര്‍മച്ചെപ്പ് ' സുവനീറിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു.മാഗസിന്റെ കവര്‍ ചിത്രത്തിനായി 96 ലെ സ്കൂള്‍ കാലഘട്ടത്തെ ദൃശ്യങ്ങള്‍ ഫോട്ടോ ഷൂട്ടിലൂടെ പുനര്‍ സൃഷ്ടിക്കുകയായിരുന്നു.സഹപാഠികളുടെ മക്കള്‍ തന്നെയാണ് കവര്‍ ചിത്രത്തില്‍ വിദ്യാര്‍ത്ഥികളായി അഭിനയിച്ചത്.ഫോട്ടോഗ്രാഫര്‍ കൂടിയായ ജയന്റെ ഫോട്ടോഗ്രാഫിയിലൂടെയാണ് ഓര്‍മ്മച്ചെപ്പിന് പുതുജീവന്‍ നല്‍കിയത്.ആലംകോട്  ലീലാകൃഷ്ണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ആലംകോട് ലീലാകൃഷ്ണന്‍ കവര്‍ ചിത്രം പ്രകാശനം ചെയ്തു.സുവനീര്‍ കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.നടക്കാനിരിക്കുന്ന മെഗാസംഗമത്തില്‍ മാഗസിന്‍ പുറത്തിറക്കുമെന്ന് സുവനീര്‍ കമ്മിറ്റി ഭാരവാഹിയായ അജയഘോഷ് അറിയിച്ചു

Post a Comment

0Comments

Post a Comment (0)