ചങ്ങരംകുളം ഗണേശോത്സവം സെപ്റ്റംബർ 6,7,8 തിയ്യതികളില്‍ നടക്കും

CKMNEWS
0

 ചങ്ങരംകുളം ഗണേശോത്സവം സെപ്റ്റംബർ 6,7,8 തിയ്യതികളില്‍ നടക്കും


ചങ്ങരംകുളം:ഗണേശ വിഗ്രഹ പ്രാണ പ്രതിഷ്ഠ ചടങ്ങ് ശ്രീ ശാസ്താ സ്കൂൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബര്‍ 6ന് നടക്കും.സെപ്റ്റംബർ 7 ന് മഹാഗണപതിഹോമവും പ്രസാദവിതരണവും നടക്കും.സെപ്റ്റംബർ 8ന് വിശേഷാൽ പൂജകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് ഭക്തജനങ്ങളുടെ അകമ്പടിയോടെ ശാസ്തയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ചങ്ങരംകുളം നഗരപ്രദക്ഷിണം നടത്തി നരണിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും.ചങ്ങരംകുളത്ത് ചേർന്ന ഗണേശോത്സവം സംഘാടകസമിതി യോഗം പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു.അനീഷ് ചിയ്യാന്നൂർ അധ്യക്ഷത വഹിച്ചു.എം നടരാജൻ,രാജീവ് പെരുമുക്ക്,കേശവൻ തണ്ടലായിൽ,വിജയൻ ചിറവല്ലൂർ,ഉണ്ണികൃഷ്ണൻ ചേരിക്കല്ല്,ശശി കല്ലൂർമ,ശ്രീനിവാരനാട്ട്,ജനാർദ്ദനൻ പട്ടേരി എന്നിവർ സംസാരിച്ചു

Post a Comment

0Comments

Post a Comment (0)