ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ മാനവീയം 2024'സംഘടിപ്പിച്ചു

CKMNEWS
0

 


ചാലിശ്ശേരി:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലം തീമാക്കി മാനവീയം 2024 എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചു.സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഏഷ്യാനെറ്റ് വോയിസ് ആർട്ടിസ്റ്റും ബിഗ് ബോസ് ഫെയ്മുമായ രഘുരാജ കലോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ കലോത്സവ വേദികളാണ് എന്നെ ഈ നിലയിൽ ഇവിടെ എത്തിച്ചെന്നത് രഘുരാജ് പറഞ്ഞു.ബിഗ്ബോസ് പരിപാടിയിലെ ശബ്ദത്തെ അനുകരിച്ചത് കുട്ടികൾക്ക് ആവേശമായി.നാല് വേദികളിലായി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി

നൃത്തങ്ങൾ ,സംഗീതം, കഥാപ്രസംഗം ,നാടകം ,കോൽക്കളി ,ദഫ്മുട്ട് ,ഒപ്പന , തുടങ്ങിയ വിവിധ കലാ പ്രകടനങ്ങൾ കൗതുകം നിറഞ്ഞതായി.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.വി രജീഷ് കുമാർ അധ്യക്ഷനായി.പ്രിൻസിപ്പൽ ഡോ സജീന ഷുക്കൂർ , ഹൈസ്കൂൾ എച്ച് എം ഇൻ ചാർജ് ഷീന പി ശങ്കർ , സ്കൂൾ ചെയർമാൻ അൻവർ ഹുസൈൻ, കലാവേദി സെക്രട്ടറി മുഹമ്മദ് റിയാൻ എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)