ബിയോണ്ട് ഹേട്രഡ് വി കീപ്പ് സിങ്ങിങ്ങ്' പ്രദർശനം ആഗസ്റ്റ് 15ന് നടക്കും

CKMNEWS
0

 





ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത നിരവധി ദേശീയ അന്തർദ്ദേശീയ മേളകലിൽ പ്രദർശിപ്പിക്കപ്പെട്ട 'ബിയോണ്ട് ഹേട്രഡ് വി കീപ്പ് സിങ്ങിങ്ങ്'  ( 'Beyond Hatred and Power, We Keep Singing’ / വെറുപ്പിനും അധികാരത്തിനും മുകളിൽ ഞങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു) എന്ന ഡോക്യുമെന്ററി സിനിമ ആഗസ്ത് 15ന് വൈകുന്നേരം 4.30 മണിക്ക് ചങ്ങരംകുളം മാർസ് സിനിമാസിൽ പ്രദർശിപ്പിക്കും.തുടർന്ന് സംവിധായകനുമായി മുഖാമുഖവും നടക്കും. പ്രദർശനം സൗജന്യമാണ്.പ്രവേശനം പ്രായപൂർത്തിയായവർക്കു മാത്രമായിരിക്കും.

Post a Comment

0Comments

Post a Comment (0)