28 March 2024 Thursday

ഫ്രീക്കനാവാനല്ല ഷിഹാല്‍ മുടി വളര്‍ത്തിയത് ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യാന്‍

ckmnews



ചങ്ങരംകുളം:ഷിഹാല്‍ ഫ്രീക്കനാവാനല്ല മുടി വളര്‍ത്തിയത്.ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞ് പോയവര്‍ക്ക് വേണ്ടിയാണ് മുക്കിൽപീടിക സ്വദേശിയായ ഷിഹാല്‍ തലമുടി വളര്‍ത്തി മുറിച്ച് നല്‍കിയത്.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പരിപാലിച്ച് വളര്‍ത്തിയ തലമുടിയാണ് ഷിഹാല്‍ മുറിച്ച് നല്‍കിയത്.കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിത്യസ്ഥ സംഭാവന നല്‍കുന്ന ഷിഹാല്‍ സമൂഹത്തിന് മാതൃകയാവുകയാണ്.