19 April 2024 Friday

പെരുമ്പിലാവിൽ ഹോട്ടലിൽ സാമൂഹ്യ വിരുദ്ധരുടെ കരിഓയിൽ അക്രമം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു

ckmnews

പെരുമ്പിലാവിൽ ഹോട്ടലിൽ സാമൂഹ്യ വിരുദ്ധരുടെ കരിഓയിൽ അക്രമം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു


പെരുമ്പിലാവ്:പെരുമ്പിലാവിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് നേരെ കരി ഓയിൽ ഒഴിച്ചതായ് പരാതി,കോഴിക്കോട് റോഡിൽ അൻസാർ ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന ഏയ്റ്റ് റസ്റ്റോറൻ്റിന് നേരെയാണ് കഴിഞ്ഞ ദിവസം

കരിഓയിൽ ആക്രമണം ഉണ്ടായത്.

സംഭവത്തിൽ പെരുമ്പിലാവ് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിഷേധിച്ചു.


കഴിഞ്ഞ ദിവസം രാത്രിയിൽ ഭക്ഷണം പാർസൽ വാങ്ങാൽ ഹോട്ടലിൽ എത്തിയ  ഒരുകൂട്ടം ആളുകൾ ഹോട്ടലിലെ ജീവനക്കാരുമായ് വഴക്ക് ഉണ്ടാക്കിയിരുന്നു ഇതിൻ്റെ ഭാഗമായാണോ ഹോട്ടലിൽ കരിഓയിൽ ഒഴിച്ചത് എന്ന് സംശയിക്കുന്നനായ് ഉടമ പറഞ്ഞു.

ഹോട്ടലിൻ്റെ മുൻവശത്ത്  പ്രവർത്തിക്കുന്ന അടുക്കള ലക്ഷ്യമാക്കിയാണ് കരി ഓയിൽ ഒഴിച്ചത്,  തൊഴിലാളികൾ മണിക്കൂറോളം ശ്രമിച്ചാണ് ഹോട്ടൽ വൃത്തിയാക്കിയത്. കുന്നംകുളം പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ  പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും 

കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ ഹോട്ടൽ ഉടമകൾക്ക് ഇരുട്ടടിയാണെന്ന് അസോസിയേഷൻ പ്രസിഡണ്ട് പ്രേംരാജ് ചൂണ്ടലാത്ത് പറഞ്ഞു.