28 March 2024 Thursday

പാറേമ്പാടം അപകടം:പ്രാർഥനകൾ വിഫലമാക്കി അനുരൂപും യാത്രയായി

ckmnews

പാറേമ്പാടം അപകടം:പ്രാർഥനകൾ വിഫലമാക്കി അനുരൂപും യാത്രയായി

 

കുന്നംകുളം: പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു.കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.സംസ്കാരം ഇന്നു വൈകിട്ട് നാല് മണിക്ക് പോർക്കുളം ക്രിമിറ്റോറിയത്തിൽ നടക്കും. പട്ടാമ്പി റോഡിലെ താഴത്തെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.അപകടത്തില്‍ അനുരാഗിനും,സഹോദരന്‍ അനുരൂപിനും ഗുരുതരമായി പരിക്കേറ്റിരുന്നു.ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ്പ്രവര്‍ത്തകരും, സ്വകാര്യ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനുരാഗിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മാതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.കുമാരിയാണ് മാതാവ്.