25 April 2024 Thursday

ഇന്ധന വിലവർദ്ധനവിൽ ജനകീയ പ്രക്ഷോഭം ഉയരണം: പി ഡി പി

ckmnews

ഇന്ധന വിലവർദ്ധനവിൽ ജനകീയ പ്രക്ഷോഭം ഉയരണം: പി ഡി പി


എടപ്പാൾ: വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധനവ് അവസാനിപ്പിക്കുന്നതിന് വേണ്ടി രാജ്യവ്യാപകമായി ബഹുജന ജനകീയ പ്രക്ഷോഭം ഉയരണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി അഭിപ്രായപ്പെട്ടു.ചരിത്രത്തിലാദ്യമായി ഒരു ലിറ്റർ പെട്രോളിന്  നൂറു രൂപയിൽ അധികമായി. എന്നാൽ അയൽ രാജ്യങ്ങളിൽ 50 രൂപക്കും 60 രൂപക്കും ഇടയിലാണ് വില .രാജ്യത്തെ എല്ലാ നിത്യോപയോക സാധനങ്ങൾക്കും ഈ വില വർദ്ധനവു മൂലം വില വർദ്ധിക്കുകയാണ്.ഇതു മൂലം ജനം വളരെയധികം ബുദ്ധിമുട്ടുകളും ദുരിതങ്ങളും അനുഭവിക്കുകയാണ് ഭരണാധികാരികൾ ഇത് കണ്ടില്ലെന്നു നടിച്ച് കോർപ്പറെറ്റുകൾക്ക് രാജ്യം വീതം വെച്ച് കൊടുത്ത് കീശ വീർപ്പിക്കുകയാണ്.പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിനെതിരെ  മോഡിയുടെ കപടഅച്ഛാ ദീൻ വികസനം തുലയട്ടെ 

എന്ന മുദ്രവാക്യവുമായി പി.ഡി.പി. കേന്ദ്ര കമ്മറ്റി സംസ്ഥാന വ്യാപകമായി മണ്ഡലങ്ങളിൽൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം സെക്രട്ടറി സലാം അതൂർ, ട്രഷറർ സുലൈമാൻ ബീരാൻ ചിറ, ജോയിൻ സെക്രട്ടറി ബശീർ മുല്ലശ്ശേരി,സംസ്ഥാന കൗൺസിൽ അംഗം യൂസഫ് എടപ്പാൾ, പി.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സുൽഫിക്കർ,പി.സി.എഫ് അൽ-ഐൻ കമ്മിറ്റി പ്രസിഡന്റ് കാസിം മാണൂർ, സൈതാലി ഹാജി,സിദ്ധീഖ്, മജീദ്, മുജീബ്, അബ്ദുല്ല നരിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി