18 April 2024 Thursday

ആലംകോട് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

ckmnews

ആലംകോട് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും പഞ്ചായത്ത്തല  ഉദ്ഘാടനം നടത്തി.


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും ആലംകോട് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ബുധനാഴ്ച കൃഷിഭവനിൽ വെച്ച് ആലംകോട് പഞ്ചായത്ത് വെെസ് പ്രസിഡൻെറ് പ്രഭിത ടീച്ചർ നടത്തി.കോവിഡ് നിയന്ത്രണങ്ങൾ  പാലിച്ചുകൊണ്ട് ലളിതമായി നടത്തിയ  ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ കൃഷി ഓഫീസർ , ബ്ലോക്ക് പഞ്ചായത്ത് മെംബർ രാമദാസ് എന്നിവർ പങ്കെടുത്തു. 


ഞാറ്റുവേല ചന്തയുടെ  ഭാഗമായി കൃഷിഭവൻ പരിസരത്ത് കാർഷിക ഉത്പന്നങ്ങളുടേയും, നടീൽ വസ്തുക്കളുടേയും വിൽപ്പന നടത്തി. ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരുടെ ഉത്പന്നങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു കൊണ്ട് ചന്തയിലൂടെ വിൽപ്പന നടത്തി.