28 March 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരിമാഫിയകൾ അക്രമിച്ച വീട് എസ്ഡിപിഐ എടപ്പാൾ മേഖല കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരിമാഫിയകൾ അക്രമിച്ച വീട് എസ്ഡിപിഐ എടപ്പാൾ മേഖല കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു


ചങ്ങരംകുളം:ചിയ്യാനൂരില്‍ ലഹരി സംഘം അക്രമിച്ച എസ്ഡിപിഐ ചിയ്യാനൂര് ബ്രാഞ്ച്  വൈസ് പ്രസിഡണ്ട് റഫീക്കിന്റെ വീട് എസ്ഡിപിഐ എടപ്പാള്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു.പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പനയും മൂലം ജനങ്ങൾ ഭീതിയിലായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൗരസമിതി രൂപീകരിക്കുകയും ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് പോലീസ് അധികാരികൾക്ക് നൽകുകയും ചെയ്തിരുന്നു ഇതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിനാണ് ചിയ്യാനൂര് പൗരസമിതിയുടെ കൺവീനറും എസ്ഡിപിഐ ചിയ്യാനൂര് ബ്രാഞ്ച് സെക്രട്ടറിയുമായ വി.പി.അബ്ദുൽ കാദറിനെതിരെ മാഫിയകൾ നൽകിയ കള്ള കേസിൽ കുടുക്കി ജയിലില്‍ അടച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.പ്രദേശത്ത് ഭീകരമായ അന്തരീക്ഷം സൃഷൃടിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ ഇത്തരം മാഫിയ ശക്തികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പോലീസ് കുറ്റമറ്റതായ രീതിയിൽ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ എടപ്പാൾ മേഖലകമ്മിറ്റി ആവശ്യപ്പെട്ടു.ജയിലിൽ കഴിയുന്ന പാർട്ടി പ്രവർത്തകനായ അബ്ദുൽ കാദറിന്റെയും ലഹരിമാഫിയകൾ ആക്രമിച്ച റഫീക്കിന്റെയും വീടുകൾ പാർട്ടി നേതൃത്വം സന്ദർശിച്ചു.മേഖല കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ളകുട്ടി,സെകട്ടറി റഷീദ് കാഞ്ഞിയൂര്, വൈസ് പ്രസിഡണ്ട് ഹംസ വട്ടംകുളം,ആലംകോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട്,ചിയ്യാനൂര് ബ്രാഞ്ച് പ്രസിഡണ്ട് മജീദ്,ഹമീദ്,റഫീക്ക്,റസാക്ക്,സുബൈർ,തുടങ്ങിയവർ സന്ദർശിച്ചു.