19 April 2024 Friday

കോക്കൂര്‍ സെന്ററില്‍ കടകള്‍ക്ക് മുന്നില്‍ പോലീസിന്റെ വാഹന പരിശോധന ചോദ്യം ചെയ്ത വ്യാപാരി നേതാവിനെ എസ്ഐ കസ്റ്റഡിയില്‍ എടുത്തു കോക്കൂരില്‍ ഹര്‍ത്താല്‍

ckmnews

കോക്കൂര്‍ സെന്ററില്‍ കടകള്‍ക്ക് മുന്നില്‍ പോലീസിന്റെ വാഹന പരിശോധന 


ചോദ്യം ചെയ്ത വ്യാപാരി നേതാവിനെ എസ്ഐ കസ്റ്റഡിയില്‍ എടുത്തു  കോക്കൂരില്‍ ഹര്‍ത്താല്‍


ചങ്ങരംകുളം:കോക്കൂര്‍ സെന്ററില്‍ കടകള്‍ക്ക് മുന്നില്‍ പോലീസിന്റെ തുടര്‍ച്ചയായ വാഹന പരിശോധന ചോദ്യം ചെയ്ത വ്യാപാരി നേതാവിനെ പോലീസ് ബലമായി കസ്റ്റഡിയില്‍ എടുത്ത് കൊണ്ട് പോയ നടപടിയില്‍ പ്രതിഷേധിച്ച്   കോക്കൂരില്‍ വ്യാപാരികളുടെ അപ്രതീക്ഷിത ഹര്‍ത്താല്‍.ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.കടകള്‍ക്ക് മുന്നിലെ തുടര്‍ച്ചയായി മണിക്കൂറുകളോളം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി വാഹന പരിശോധന നടത്തുന്നത് വ്യാപാരികള്‍ക്ക് കച്ചവടം തടസപ്പെടുത്തുന്നുണ്ടെന്ന് ചങ്ങരംകുളം എസ്ഐയെ ധരിപ്പിച്ച കോക്കൂര്‍ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റസാഖ് നാലകത്തിനെയാണ് എസ്ഐ വിജിത്ത് ബലമായി കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ കോക്കൂരില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുകയാണ്.