20 April 2024 Saturday

ചാലിശ്ശേരി യാക്കോബായ പള്ളിയിൽ ശ്ലീഹാ നോമ്പ് ആചരിച്ചു.

ckmnews

ചാലിശ്ശേരി യാക്കോബായ പള്ളിയിൽ ശ്ലീഹാ നോമ്പ് ആചരിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ 

മാർ പത്രോസ് മാർ പൗലോസ് ശ്ലീഹ ന്മാരുടെ ഓർമ്മപെരുന്നാൾ ആചരിച്ചു.മാർ പത്രോസ് മാർ പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളാണ്  സഭ ശ്ലീഹാ നോമ്പായി ആചരിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 

ചൊവാഴ്ച രാവിലെ വികാരി ഫാ.ജെക്കബ് കക്കാട്ട് യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ  വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മദ്ധ്യസ്ഥത പ്രാർത്ഥനയും ,പെരുന്നാൾ സന്ദേശവും ഉണ്ടായി.