23 April 2024 Tuesday

കോൺട്രാക്ട് കാര്യജ് ഡ്രൈവേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാഹന ചങ്ങല നടത്തി

ckmnews

കോൺട്രാക്ട് കാര്യജ് ഡ്രൈവേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാഹന ചങ്ങല നടത്തി


ചങ്ങരംകുളം.കോൺട്രാക്ട് കാര്യജ് ഡ്രൈവേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ വാഹന ചങ്ങല നടത്തി.സംസ്ഥാന വ്യാപകമായി നടന്ന സമരത്തില്‍ചങ്ങരംകുളം മേഖല കോൺട്രാക്ട് കാര്യജ് ഡ്രൈവേഴ്സ് യൂണിയൻ പ്രവര്‍ത്തകരും പങ്കാളികളായി.പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിലുള്ള നികുതി കൊള്ള അവസാനിപ്പിക്കുക.ഡീസൽ സപ്‌സീഡി അനുവദിക്കുക.കോവിഡ് പ്രതിസന്ധി സമയത്ത് വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഉടമകളുടെ കിടപ്പാടം ജപ്തി ഉൾപ്പടെയുള്ള നടപടികൾ നിർത്തി വെക്കുക.പ്രതിസന്ധിയിലായ വാഹന ഉടമകളുടെ വായ്പകൾക്ക് മെയ് 5 ലെ റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം (NBFCഉൾപ്പടെ )രണ്ടവർഷകാലത്തേക്ക് പലിശ രഹിത മോറിറ്റോറിയം അനുവദിക്കുക.ECLG3.പദ്ധതിയിൽ പെടുത്തി പ്രതിസന്ധി അതിജീവിക്കുന്നതിന് ഉപാധിരഹിത എമർജൻസി ക്രെഡിറ്റ്‌ലോൺ അനുവദിക്കുക.കോൺട്രാക്ട് കാര്യജ്പെർമിറ്റ്‌  വാഹനങ്ങൾ റ്റൂറിസത്തിന്റെ ഭാഗമായി അങ്കീകരിക്കുക.റോഡ് നികുതി മാർച് 2022വരെ ഒഴിവാക്കുക.സി. സി പെർമിറ്റ്‌ വാഹനങ്ങളുടെ പ്രശ്നങ്ങൾ പടിക്കുന്നതിന്ന് കമ്മീഷനെ നിയമിക്കുക.ഓട്ടോ, ടാക്സി കാർമുതൽ ബസ് വരെയുള്ള പൊതുഗതാഗത വാഹന ജീവനക്കാർക്ക് മുൻഗണനാക്രമത്തിൽ കോവിഡ് വാക്സിൻനൽകുക.മുന്നുമാസ ഗഡുക്കളാക്കി ഇൻഷുറൻസ് പുതുക്കാൻ അനുവദിക്കുക.കാലാവധി നീട്ടാൻ ഉപാധി വെക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ കൊള്ള അവസാനിക്കുക.ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവുകൾ അനുവദിക്കുക.തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വാഹന പ്രതിഷേധ ചങ്ങല നടത്തിയത്.ചങ്ങരംകുളത്ത് മേഖല പ്രസിഡണ്ട് ഷബീർ വരാട്ട്.സെക്രട്ടറി മുനീർ കൊട്ടിലിങ്ങല്‍.മറ്റു ഭാരവാഹികളായ പ്രദീപ് കണ്ണൻസ്. ബിനീഷ് ഡാഡിൽ. പ്രഭുൽ ഒലിയിൽ.സലീം പാവിട്ടപ്പുറം.നൗഷാദ് ജോണി.രഞ്ജിത്ത്  ശിവഗംഗ. ധനേഷ് കെആര്‍. ജാബിർ വട്ടത്തൂര്‍,റഫീക്ക് കൊട്ടിലിങ്ങല്‍,സജില്‍ ഡാഡില്‍

എന്നിവർ നേതൃത്വം നൽകി