25 April 2024 Thursday

കിണറ്റില്‍ കുടുങ്ങിയമലമ്പാമ്പിന് രക്ഷകനായി ശ്രീജേഷ് പന്താവൂര്‍*

ckmnews


എടപ്പാൾ: കിണറ്റില്‍ കുടുങ്ങിയമലമ്പാമ്പിന് രക്ഷകനായി ശ്രീജേഷ് പന്താവൂര്‍. കോലളമ്പ് വല്ല്യാട് നടുക്കാട്ടില്‍ ആസിഫിന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം മലമ്പാമ്പിനെ കണ്ടത്. പാമ്പ് വീട്ടുകാരെയും പ്രദേശവാസികളെയും ആശങ്കയിലാക്കിയതോടെയാണ് പന്താവൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീജേഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചത്.തുടര്‍ന്ന് ശ്രീജേഷ് എത്തി കിണറ്റില്‍ ഇറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു.മഞ്ഞക്കാട്ടില്‍ ജ്യോതിയുടെ  സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ കരയില്‍  എത്തിച്ചത്. തുടര്‍ന്ന് മലമ്പാമ്പിനെ ശ്രീജേഷ് വനത്തില്‍ വിട്ടു