23 April 2024 Tuesday

ഉദിനുപറമ്പിലെ അക്രമത്തില്‍ നടപടി സ്വീകരിക്കണം ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു

ckmnews

ഉദിനുപറമ്പിലെ അക്രമത്തില്‍ നടപടി സ്വീകരിക്കണം ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു


ചങ്ങരംകുളം:ഉദിനുപറമ്പിൽ ലഹരി വിരുദ്ധ പ്രവർത്തകനായ ഹനീഫയെയെയും ഉമ്മയെയും ഭാര്യയെയും മക്കളെയും ആക്രമിക്കുകയും തടയാൻ വന്ന അയൽ വാസിയായ വനിതയെ ആക്രമിക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പോലിസ്‌ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.പ്രദേശത്തും മേഖലയിലുമുള്ള മദ്യലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഭരണകൂടം തയ്യാറാകണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.അക്രമം നടന്ന പ്രദേശത്ത് കുഞ്ഞുമുഹമ്മദ് പന്താവൂർ വാരിയത്ത് മുഹമ്മദലി, കെ അനസ്, കെ സി അലി, മുജീബ് കോക്കൂർ, ടിവി മുഹമ്മദ് അബ്ദുറഹ്മാൻ, എം. കെ അബ്ദുറഹ്മാൻ, ടി വി സലീൽ അഹമ്മദ്, കെ എം ജാസിം, ഹംസ മാട്ടം തുടങ്ങിയ ഭാരവാഹികൾ സന്ദർശിച്ചു