24 April 2024 Wednesday

മാങ്കുളം മുസ്‌ലിം ലീഗ് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

ckmnews


ചങ്ങരംകുളം :ഓൺലൈൻ പഠനം പാതിവഴിയിൽ മുടങ്ങിയ ആലംകോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മാങ്കുളം പ്രദേശത്തെ പത്താം ക്ലാസുകാരന് ഫുജൈറ സംസ്ഥാന കെഎംസിസിയുടെ സഹായത്തോടെ മാങ്കുളം യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി മൊബൈൽ ഫോണും പഠന കിറ്റും കൈമാറി .സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാതെ രണ്ടാം വർഷവും സ്കൂൾ തുറന്നത് സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി .എംഐ അബ്ബാസ് ,ഷബീർ മാങ്കുളം ,മൊയ്‌ദീൻ സിവി,മൊയ്‌ദു കെവി,ഉമ്മർ കെവി,ഷാനിർ കെവി.ഷിബിൽ എംജെ,നസൽ ,ആദിൽ ഷാൻ തുടങ്ങിയവർ പങ്കെടുത്തു .