28 March 2024 Thursday

എടപ്പാളിൽ വീടിന്റെ ജനൽ കമ്പി വളച്ച് മോഷണ ശ്രമം

ckmnews

എടപ്പാളിൽ വീടിന്റെ ജനൽ കമ്പി വളച്ച് മോഷണ ശ്രമം


ചങ്ങരംകുളം:വീടിന്റെ ജനൽ കമ്പി വളച്ച് മോഷണത്തിന് ശ്രമം.എടപ്പാൾ ദാറുൽ ഹിദായയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കരിമ്പനക്കൽ അബ്ദുവിന്റെ വീടിന്റെ ജനല്‍ കമ്പി വളച്ചാണ് മോഷണ ശ്രമം നടത്തിയത്. വീടിന്റെ പുറത്തുള്ള മുറിയിൽ സൂക്ഷിച്ച പിക്കാസ് ,കൊത്തി,ഉലക്ക എന്നീ ഉപകരണങ്ങൾ മോഷ്ടാക്കല്‍ പറമ്പിൽ ഉപേക്ഷിച്ചതായും കണ്ടെത്തി.സംഭവത്തില്‍ അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉടമ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.