25 April 2024 Thursday

ചങ്ങരംകുളത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവാവ് രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി കാസര്‍ഗോഡ് സ്വദേശി കുന്നംകുളത്ത് കുടുങ്ങിയത് എറണാംകുളത്തേക്കുള്ള യാത്രക്കിടെ

ckmnews

ചങ്ങരംകുളത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവാവ് രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി

 

കാസര്‍ഗോഡ് സ്വദേശി കുന്നംകുളത്ത് കുടുങ്ങിയത് എറണാംകുളത്തേക്കുള്ള യാത്രക്കിടെ


ചങ്ങരംകുളം:ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി യാത്രക്കിടയില്‍ സൗഹൃദം സ്ഥാപിച്ച് ഓടിച്ച് നോക്കാന്‍ വാങ്ങിയ രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി യുവാവ് മുങ്ങി.കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ 19 കാരനാണ് കെണിയിലായത്.അങ്കമാലിയിലെ സുഹൃത്തിന്  ബൈക്ക് നല്‍കാന്‍ പുറപ്പെട്ട പ്രണവിന്റെ ബൈക്കില്‍ ചങ്ങരംകുളം വളയംകുളം എത്തിയപ്പോഴാണ് 25 വയസ്സ് തോന്നിക്കുന്ന യുവാവ് ലിഫ്റ്റ് ചോദിച്ചത്.എറണാംകുളത്തേക്കാണെന്ന് അറിഞ്ഞതോടെ സൗഹൃദത്തിലായി.കുന്നംകുളം എത്തുന്നതിന് മുമ്പ് വില കൂടിയ ബൈക്ക് ഓടിച്ച് നോക്കാനുള്ള ആഗ്രഹം  അറിയിച്ചു.പിന്നീട് പ്രണവിനെ പുറകിലിരുത്തി യുവാവിന്റെ ബൈക്ക് യാത്ര.കുന്നംകുളം എത്തിയതോടെ അത്യാവശ്യകാര്യത്തിന് ബൈക്ക് നിര്‍ത്തി പ്രണവ് ബൈക്കില്‍ നിന്നിറങ്ങിയതും യുവാവ് ബൈക്കുമായി സ്ഥലം വിടുകയും ചെയ്തു.സംഭവം അറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രണവിന്റെ പരാതി പ്രകാരം കുന്നംകുളം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്