20 April 2024 Saturday

പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകി യു ഡി എഫ് പെരുമുക്ക് മേഖല കമ്മിറ്റി

ckmnews

പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകി യു ഡി എഫ് പെരുമുക്ക് മേഖല കമ്മിറ്റി


ചങ്ങരംകുളം:ഓൺലൈൻ പഠന കാലത്ത് ടി വി യോ മൊബൈൽ ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കണം എന്ന് പെരുമുക്ക് എ എം എൽ പി സ്കൂളിലെ പ്രധാന അദ്ധ്യാപിക നാട്ടിലെ പ്രധാനപ്പെട്ട വ്യക്തിളോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ യു ഡി എഫ് പുതിയ ഫോണുകൾ നൽകി സഹായിച്ചു. വാർഡ് മെമ്പർ അബ്ദുൽ ഹക്കീം പെരുമുക്ക് ഉദ്ഘാടനം നിർവഹിച്ചു. സി വി ഇബ്രാഹിം, അക്ബർ അരുവായിൽ, അലി പരുവിങ്ങൽ, കെ കേളു, കെ വി മുഹമ്മദ്‌ കുട്ടി, എ വി ശ്രീകുമാർ, കെ വി ഷക്കീർ,പി വി സലാം എന്നിവർ പങ്കെടുത്തു.