20 April 2024 Saturday

എം എസ് എഫ് സി എച്ച് നഗർ ഓൺലൈൻ കലാമേളക്ക് തുടക്കമായി

ckmnews

എം എസ് എഫ് സി എച്ച് നഗർ ഓൺലൈൻ കലാമേളക്ക് തുടക്കമായി


ചങ്ങരംകുളം:കോക്കൂർ സിഎച്ച് നഗർ ശാഖ എം.എസ്എഫ് സംഘടിപ്പിക്കുന്ന എം എസ് എഫ് സി എച്ച് നഗർ ഓൺലൈൻ കലാമേളക്ക് തുടക്കമായി.ഓൺലൈൻ കലോത്സവത്തിന്റെ  പ്രോഗ്രാം നോട്ടീസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ ഉൽഘടനം നിർവഹിച്ചു. ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ഗാന മൽസരം, ഉപന്യാസം, മെഹന്തി ഫെസ്റ്റ്‌ ,ചിത്രരചന, തുടങ്ങി വിവിധ കലാപരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.ഇതിനോടകം ധാരാളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട് മുൻകൂട്ടി റജിസ്റ്റർ ചെയ്തവരെയാണ് പരിപാടികളിൽ സഹകരിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു , പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അക്‌മൽ മാനംകണ്ടത്‌,എംഎസ്എഫ് ശാഖ ഭാരവാഹികളായ ഇർഫാൻ ആണ്ടനാത്ത്,അജ്മൽ എന്‍എ,ആത്തിഫ്,എന്നിവർ പങ്കെടുത്തു.