20 April 2024 Saturday

പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബനീഷ മുസ്തഫക്ക് ചിയ്യാനൂർ പൗരസമിതി പരാതി നൽകി

ckmnews

പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബനീഷ മുസ്തഫക്ക് ചിയ്യാനൂർ പൗരസമിതി പരാതി നൽകി 


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിൽ ചിയ്യാനൂരില്‍ ലഹരിവിരുദ്ധ പൗരസമിതി അംഗമായ റഫീഖിനേയും ഭാര്യ ഷഹനയെയും വീട്ടിൽ അതിക്രമിച്ചു കയറി വീട് തകർക്കുകയും നാലു മാസം ഗർഭിണിയായ ഷഹനയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെ കൂട്ടത്തിൽ ഉള്‍പ്പെട്ട പെരുമ്പടപ്പ് പഞ്ചായത്തിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിയ്യാനൂർ പൗരസമിതി അംഗങ്ങളായ സെലീന, ബിന്ദു , ഷഹന , സെമീറ , സൈന എന്നിവർ പഞ്ചായത്ത് പ്രസിഡണ്ട് ബനീഷ മുസ്തഫക്ക് പരാതി നൽകി. ലഹരി മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പരാതി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡണ്ട് പൗര സമിതി അംഗങ്ങൾക്ക് ഉറപ്പുനൽകി.