19 April 2024 Friday

കുന്നംകുളം മരത്തംകോട് ഉറങ്ങിക്കിടന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കുന്നംകുളം മരത്തംകോട് ഉറങ്ങിക്കിടന്ന

ഒന്നര വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:ഉറക്കി കിടത്തിയ ഒന്നര വയസ്സായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

മരത്തംകോട് ചിറ്റിലപ്പിള്ളി സിജോ വാസ് ലിൻ ദമ്പതികളുടെ മകൻ ജെസ്സ് ഇമ്മാനുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച്ച രാവിലെ 11.30 യോടെ ഭക്ഷണം കൊടുത്ത് ഉറക്കി കിടത്തിയതാണ്.രണ്ട് മണിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് വാസ് ലിൻ കുട്ടിയെ എടുത്തപ്പോൾ അനക്കമില്ലായിരുന്നു.ഉടൻ തന്നെ പന്നിത്തടം അൽഅമീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഭക്ഷണം ശിരസിൽ കയറിയതാകാം മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. സിജോയും വാസ് ലിനും മരത്തം കോട് വാടകയ്ക്കാണ് താമസിക്കുന്നത്.കുന്നംകുളം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.