20 April 2024 Saturday

വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ നേതൃത്വത്തിൽ ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ ,സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

ckmnews

വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ നേതൃത്വത്തിൽ ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ ,സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

  

ചങ്ങരംകുളം : കുടുംബനാഥൻ മരണപ്പെട്ടത് മൂലം ദുരിതമനുഭവിക്കുന്ന 60 കുടുംബങ്ങളിലെ വിദ്യാര്ത്ഥികള്ക്ക്  വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ നേതൃത്വത്തിൽ ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ എന്ന സ്ഥാപനം സ്പോൺസർ ചെയ്ത സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

       പിതാവ് നഷ്ടപ്പെട്ടത് മൂലം കഷ്ടത അനുഭവിക്കുന്നവരും നിലവിൽ ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചുവരുന്നതുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്   കിറ്റുകൾ വിതരണം നടത്തിയത് ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  സ്ഥാപന പ്രതിനിധി ജിഷാർ പള്ളിക്കര, അസ്ലം കെ വി എന്നിവരിൽനിന്ന് പി പി ഖാലിദ്  കിറ്റുകൾ ഏറ്റുവാങ്ങി.


കെ വി മുഹമ്മദ്,  സി വി ഇബ്രാഹിം കുട്ടി, വി വി മൊയ്തുട്ടി, കെ.വി നൗഷാദ് , റൗളത്ത് , സാബിത്ത് എം.കെ, റസിം  നിഹാൽ ഫാറൂഖി എന്നിവർ സംബന്ധിച്ചു .