18 April 2024 Thursday

ബൈക്കിലെത്തിയ സംഘം ഭാര്യമാരെ കടന്നു പിടിച്ചു ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിച്ചു, കേസെടുത്ത് പോലീസ്

ckmnews

ബൈക്കിലെത്തിയ സംഘം ഭാര്യമാരെ കടന്നു പിടിച്ചു


ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിച്ചു, കേസെടുത്ത് പോലീസ്


തിരുവനന്തപുരം: രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ എജി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചു. ഉത്തരേന്ത്യക്കാരായ രണ്ട് പേർക്കാണ് വെട്ടേറ്റത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഭാര്യമാരെ കടന്നു പിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി പേട്ടയിൽ വെച്ചാണ് സംഭവം.


എ.ജി ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ ഓപ്പറേറ്റർ ജഗത് സിംഗ് എന്നിവർക്കാണ് ആക്രമികളിൽ നിന്നും വെട്ടേറ്റത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ അക്രമികൾ ഭാര്യമാരെ കടന്നു പിടിക്കുകയായിരുന്നു. കൈയിൽ മൂർച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെട്ടേറ്റ ഉദ്യോഗസ്ഥരെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിലെത്തിയും ഇവർ ഭീഷണിപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.