19 April 2024 Friday

ചങ്ങരംകുളം ഉദിനുപറമ്പില്‍ വീട്ടില്‍ കയറി കുടുംബത്തെ അക്രമിച്ചു സ്ത്രീകള്‍ അടക്കം 4 പേര്‍ക്ക് പരിക്ക് പിന്നില്‍ ലഹരി സംഘങ്ങള്‍ ആണെന്ന് പരാതി നാല് പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews

ചങ്ങരംകുളം ഉദിനുപറമ്പില്‍ വീട്ടില്‍ കയറി കുടുംബത്തെ അക്രമിച്ചു സ്ത്രീകള്‍ അടക്കം 4 പേര്‍ക്ക് പരിക്ക്


പിന്നില്‍ ലഹരി സംഘങ്ങള്‍ ആണെന്ന് പരാതി നാല് പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു


ചങ്ങരംകുളം:ഉദിനുപറമ്പില്‍ വീട്ടില്‍ കയറി കുടുംബത്തെ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി.സ്ത്രീകള്‍ അടക്കം പരിക്കേറ്റ 4 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉദിനുപറമ്പ് കോയസന്റകത്ത് ഹനീഫ(39)നാസിറ(35)മറിയക്കുട്ടി(60)പാലാട്ട് പറമ്പില്‍ മല്ലിക(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ലഹരി സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം നല്‍കിയതാണ് അക്രമത്തിന് പിന്നില്‍ എന്നാണ് ആരോപണം.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.