25 April 2024 Thursday

റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ പെറുക്കിയെടുത്തു നശിപ്പിച്ചു മാതൃകയായി ചുമട്ടുതൊഴിലാളി

ckmnews

റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ പെറുക്കിയെടുത്തു നശിപ്പിച്ചു  മാതൃകയായി ചുമട്ടുതൊഴിലാളി


ചങ്ങരംകുളം :ടൗണിലുംപ്രദേശത്ത് മറ്റ് റോഡ് അരികിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്ക്കുകൾ പെറുക്കിയെടുത്ത് സംസ്ക്കരിച്ചു മാതൃകയാകുകയാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളിയായ   ശിവദാസൻ .മൂക്കുതലസ്വദേശിയും ചങ്ങരംകുളത്തെ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി അംഗവുമായ ശിവദാസൻ മേഖലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.നിരവധി സേവന പ്രവർത്തനങ്ങളാണ് ശിവദാസന്‍ നടത്തി വരുന്നത്.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത്  റോഡ് അരികിൽ ഉപയോഗ ശൂന്യമായി കിടന്നിരുന്ന മാസ്ക്കുകൾ നായകളും മറ്റും മൃഗങ്ങളും കടിച്ചു പറിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്.മൃഗങ്ങളിലും രോഗം പടരാനുള്ള സാധ്യത കണ്ടതിനെ തുടർന്ന് ഹെൽത്ത് ഓഫീസർ ജലീലിന്റെ നിർദേശ പ്രകാരമാണ്, മാസ്‌ക്കുകൾ പെറുക്കിയെടുത്ത്  സംസ്കരിച്ചു തുടങ്ങിയത്