20 April 2024 Saturday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ അനുശോചന യോഗം നടത്തി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി  പള്ളിയിൽ അനുശോചന യോഗം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി  വികാരിയും ഇടവകാംഗവുമായ ഫാ.ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശായുടെ നിര്യാണത്തിൽ ഇടവക ഞായറാഴ്ച  അനുസ്മരണ യോഗം നടത്തി.രാവിലെ വികാരി  ഫാ.ജെക്കബ് കക്കാട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  നടന്ന  യോഗത്തിൽ   ഫാ.ജെക്കബ് കാഞ്ഞിരപ്പാറ  അനുസ്മരണ  പ്രഭാഷണം നടത്തി.വികാരി ഫാ.ജെക്കബ് കക്കാട്ട് ,  തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു.രാജൻ , ട്രസ്റ്റി ജിജോജെക്കബ്  ,സെക്രട്ടറി കെ.സി.വർഗ്ഗീസ് , ജോബിൻജോൺ , സി.വി.ഷിബു  എന്നിവർ സംസാരിച്ചു.