20 April 2024 Saturday

തോട്ടുപാടം വാട്ടർ റിവേഴ്സ് സൈക്ലിഗ് ലിഫ്റ്റ് ഇറിഗേഷൻ പ്രൊജറ്റ് കർഷകരുടെ സ്വപ്ന പദ്ധതിയുടെ റിവേഴ്സ് സൈക്ലിങ്ങ് ഇറിഗേഷൻ (വാട്ടർ ലെവൽ എടുക്കൽ ) തുടക്കമായി

ckmnews

തോട്ടുപാടം വാട്ടർ റിവേഴ്സ് സൈക്ലിഗ് ലിഫ്റ്റ് ഇറിഗേഷൻ പ്രൊജറ്റ് കർഷകരുടെ സ്വപ്ന പദ്ധതിയുടെ റിവേഴ്സ് സൈക്ലിങ്ങ് ഇറിഗേഷൻ (വാട്ടർ ലെവൽ എടുക്കൽ ) തുടക്കമായി


കപ്പൂർ , ആനക്കര , വട്ടംകുളം .ആലംങ്കോട്പഞ്ചായത്തുകളിലെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാൻ റിവേഴ്സ് സൈക്ലിങ്ങ്  ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഭാരതപുഴയിലെ വെള്ളം ഉമ്മത്തൂരിൽ നിന്ന് കുറ്റിപ്പാല പാടം വരെ എത്തിക്കുന്ന പദ്ധതിയുടെ വാട്ടർ ലെവൽ എടുക്കൽ കുറ്റിപ്പുറം എംഇഎസ് അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും നേതൃത്തതിൽ തുടക്കമായി.അമേറ്റിക്കരയിൽ വിവിധ പഞ്ചായത്തുകളിലെ ജന പ്രതിനിധികളും കർഷകരും തുടക്കത്തിൽ പങ്കാളികളായി.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മോഹനൻ ദാസ്,ഷാനിബ ടീച്ചർ , ബ്ലോക്ക് മെമ്പർമാരായ ബാലകൃഷ്ണൻ കെ വി , ഷരീഫ , വാർഡ് മെമ്പർമാരായ  കെ.ടി അബ്ദുള്ള കുട്ടി ,അനിത, ഇറിഗേഷൻ എഇ രാജേഷ് , കർഷകരായ ലിയാകത്ത്, കൃഷ്ണൻ, ബാബു , ഭാസ്ക്കരൻ, ഫാറൂഖ്, ഷംസു,അബ്ദുള്ള അധ്യാപകരായ സുഹൈൽ , പ്രജിത്, രമ്യ തുടങ്ങിയവർ പങ്കെടുത്തു.മൂന്ന് ഘട്ടങ്ങളായി ആണ് പദ്ധതി നടപ്പാക്കുന്നത്.കേന്ദ്ര, സംസ്ഥാന തൃതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വരുന്നതോടെ വെള്ളം എത്തി തുടങ്ങിയാൽ കൃഷിയിറക്കാൻ വലിയ ആശ്വാസം ആകും എന്ന് കർഷകർ പറഞ്ഞു.