29 March 2024 Friday

ഒരുരൂപ വിൽക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരുലക്ഷം..!; വൻതട്ടിപ്പ്

ckmnews

ഒരുരൂപ വിൽക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരുലക്ഷം..!; വൻതട്ടിപ്പ്


ഓൺലൈനിലൂടെ പഴയ ഒരു രൂപ വിൽക്കാൻ ശ്രമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ബെംഗലുരുവിലാണ് സംഭവം. സർജപുര സ്വദേശിയായ അധ്യാപിക വൻ തട്ടിപ്പിനാണ് ഇരയായിരിക്കുന്നത്. 1947–ലെ നാണയം വിൽക്കാനാണ് ഇവർ ശ്രമിച്ചത്. പഴയ നാണയങ്ങൾ വിറ്റാൽ ലക്ഷങ്ങൾ ലഭിക്കുമെന്ന ഓൺലൈൻ പരസ്യം മകളാണ് അധ്യാപികയെ കാണിക്കുന്നത്. 


1947–ലെ നാണയം തന്റെ പക്കലുണ്ടെന്ന് അധ്യാപിക ജൂണ്‍ 15–ന് പരസ്യം ചെയ്തു. പത്തുലക്ഷം രൂപയാണ് ഇവർ അതിന് വിലയിട്ടത്. ഒരുകോടി രൂപയ്ക്ക് വാങ്ങാമെവ്വ് അറിയിച്ച് അഞ്ജാതനായ ഒരാൾ ഇവരെ സമീപിച്ചു. പണം അക്കൗണ്ടിലേക്ക് കൈമാറാമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് അധ്യാപിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയാൾക്ക് നൽകി. ഒരു കോടി രൂപ കൈമാറണമെങ്കിൽ നികുതിയിനത്തില്ഡ ഒരു ലക്ഷം അടയ്ക്കേണ്ടി വരുമെന്ന് ഇയാൾ അധ്യാപികയെ  പറഞ്ഞ് വിശ്വസിപ്പിച്ചു. 

പലതവണയായി അധ്യാപിക ഒരു ലക്ഷം രൂപ ഇയാൾക്ക് നൽകി. പണം നൽകി കഴിഞ്ഞതോടെ മറുഭാഗത്ത് നിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ഇല്ലാതായി. ഇതോടെയാണ് താൻ വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് അധ്യാപിക തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.