24 April 2024 Wednesday

പറേമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം:യുവാവ് മരിച്ചു.സഹോദരന് ഗുരുതര പരിക്ക്

ckmnews

പറേമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം:യുവാവ് മരിച്ചു.സഹോദരന് ഗുരുതര പരിക്ക്


കുന്നംകുളം :ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ

 പാറേമ്പാടം താഴത്തെ പമ്പിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക്  ഗുരുതര പരിക്ക്.പാറേമ്പാടം കൊങ്ങണൂർ സ്വദേശി കാവിൽ വീട്ടിൽ ഗോപിയുടെ മകൻ അനുരാഗ് (25) ആണ് മരിച്ചത് ,സഹോദരൻ

അനുരൂപിനാണ് (28) ഗുരുതരമായി പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ അനുരൂപ്  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്,

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു അപകടം നടന്നത്.സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് അപകടം നടന്നത്, നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും ഇടിച്ചിരുന്നു

ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും ഷെയർ ആൻഡ് കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പെലക്കാട്ട് പയ്യൂരിലെ ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.