29 March 2024 Friday

40 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല, അതിന് കാരണം ഇതാണ് – നന്ദിനി,

ckmnews

40 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല, അതിന് കാരണം ഇതാണ് – നന്ദിനി,


മലയാള പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ ഒരു നടിയാണ് നന്ദിനി. ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബാല ചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രമാണിത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. കരുമാടിക്കുട്ടൻ, തച്ചിലേടത്ത് ചുണ്ടൻ, അയാൾ കഥ എഴുതുകയാണ്, നാറാണത്ത് തമ്പുരാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊക്കെ നായിക നന്ദിനി ആയിരുന്നു.


അതിനിടയിൽ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്ക് താരത്തിന് ഓഫർ വന്നു. തമിഴിലും, കന്നടയിലും, തെലുങ്കിലും ഒക്കെ താരത്തിന് കൈ നിറയെ ചിത്രങ്ങൾ. അതിനിടയിൽ തമിഴകത്തു നിന്നും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ്. പൂവേലി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് താരം അവാർഡ് നേടിയത്. ഇപ്പോൾ തൻ്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. പ്രായം 40 ആയെങ്കിലും ഇതുവരെ വിവാഹിതയായ ആയിട്ടില്ല താൻ.


ഇപ്പോൾ വീട്ടിൽ ആലോചനകൾ ഒക്കെ നടക്കുന്നുണ്ട്. തന്നോട് ചേർത്തു നിർത്താൻ കഴിയുന്ന ഒരാളെ ആണ് സ്വപ്നം കാണുന്നത്. അങ്ങനെ ഒരാളെ ഉടൻ കണ്ടെത്താനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. കണ്ടു പിടിക്കുന്ന ആൾ തൻ്റെ അഭിരുചിക്ക് ഇണങ്ങിയ ആൾ ആകണമല്ലോ. അങ്ങനെ ഒരാൾ വരും എന്ന് തനിക്ക് ഉറപ്പുണ്ട്. നന്ദിനി പറഞ്ഞു.


മലയാളത്തിൽ നിന്ന് വർഷങ്ങളുടെ ഇടവേള എടുത്തിരുന്നു താരം. പിന്നീട് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങി വരവ് നടത്തിയത്. ആസിഫ് അലി നായകനായ ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. രജിഷ വിജയൻ, ബിജു മേനോൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്.