20 April 2024 Saturday

ലോക് ഡൗൺ കാലത്ത് തുടർച്ചയായി 50 ദിവസം ഭക്ഷണ വിതരണം നടത്തി CKM കൈതാങ്ങ്

ckmnews

ലോക് ഡൗൺ കാലത്ത് തുടർച്ചയായി 50 ദിവസം ഭക്ഷണ വിതരണം നടത്തി CKM കൈതാങ്ങ്


ചങ്ങരംകുളം:ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന CKM കൈത്താങ്ങ് സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തില്‍ ലോക് ഡൗൺ കാലത്ത് തുടർച്ചയായി 50 ദിവസം ഭക്ഷണ വിതരണം നടത്തി.

2020 ൽ ഒന്നാം ലോക് ഡൗൺ കാലത്ത് 5000-ൽ പരം മാസ്ക് സ്വന്തമായി നിർമ്മിച്ച് നാട്ടുകാർക്കും സർക്കാർ സ്ക്കൂളുകൾക്കും സൗജന്യമായി നൽകിയ ഡോൺ സുനിൽ കുമാറിന്റെയും അഷ്റഫ് പന്താവൂർ, Rtd എസ്.ഐ

മൻമഥൻ എന്നിവരുടെ നേതൃതത്തിലുള്ള കൂട്ടായ്മയാണ് കൈത്താങ്ങിന് ചുക്കാൻ പിടിക്കുന്നത്. സർക്കാർ 2-ാം ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം എടപ്പൾ സഹായിയിലെ അന്തേവാസികൾക്ക് മുടങ്ങാതെ ഭക്ഷണം  നൽകുകയും ഒരോരുത്തർക്കും രണ്ട് ജോഡി വീതം വസ്ത്രങ്ങൾ നൽകുകയും ചെയ്തിരുന്നു.എടപ്പാൾ ആശുപത്രിയിലും മറ്റും ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന ഏതാനും കോവിഡ് രോഗികൾക്കും വീടുകളിൽ കൊറന്റെ യ്ന്‍ കഴിയുന്ന ഏതാനം കോവിഡ് രോഗികൾക്കും ഭക്ഷണം കിട്ടാതെ തെരുവിൽ അലഞ്ഞവർക്കും തെരുവു മൃഗങ്ങൾക്കും സംഘടന ഭക്ഷണം എത്തിച്ച് നല്‍കി. മരുന്ന് ആവശ്യപ്പെടുന്നവർക്ക് മരുന്നും ആവശ്യം കണ്ടറിഞ്ഞ് അർഹരായവർക്ക്          പല വ്യഞ്‌ജനം പച്ചകറി എന്നിവയും നല്‍കി വരുന്നുണ്ട്.സംഘടനയിലെയും സംഘടനയ്ക്ക് പുറത്തുള്ള  നല്ലവരായ ഒരു പറ്റം ആളുകളുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടെയാണ് സംഘടന പ്രവർത്തിച്ചു വരുന്നത്. സംഘടനയുടെ ഫുൾ ടൈം പ്രവർത്തകൻ ഡോൺ സുനിൽ കൈത്താങ്ങിന്റെ ഭക്ഷണവും മറ്റും മുടങ്ങാതെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകുന്നു.