29 March 2024 Friday

ചാലിശ്ശേരി മെയിൻ റോഡ് മുതൽ അറക്കൽ വരെ റോഡ് നിർമ്മാണം 15 മാസമായി പാതിവഴിയിൽ

ckmnews

ചാലിശ്ശേരി മെയിൻ റോഡ്   മുതൽ അറക്കൽ വരെ 

റോഡ് നിർമ്മാണം 15 മാസമായി പാതിവഴിയിൽ 


ചങ്ങരംകുളം :പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിശ്ശേരി ചങ്ങരംകുളം  പാതയുടെ അവസാന  റെബ്റ്സിങ്ങ്  ഒഴിവാക്കിയിട്ട് ഒന്നേകാൽ വർഷം പിന്നിടുന്നു. പണികൾ വേഗത്തിൽ പൂർത്തികരിക്കണമെന്നാവശ്യം ശക്തമാകുന്നു.ചാലിശ്ശേരി ചങ്ങരംകുളം പാതയിൽ രണ്ട് കോടി രൂപ ചിലവിൽ  മെയിൻ റോഡ് മുതൽ  അറയ്ക്കൽ കവല വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് പണിയാണ്  കഴിഞ്ഞ പതിനഞ്ച് മാസമായി  അനിശ്ചിതാസ്ഥയിൽ  കിടക്കുന്നത്.2019 ജൂലായ് മാസമാണ് മലപ്പുറം ജില്ലാതിർത്തി  കണ്ടംകുളം മുതൽ അറക്കൽ വരെയുള്ള 1.6 കിലോ മീറ്റർ ദൂരം രണ്ട് കോടി രൂപ ചിലവിൽ ആധുനിക രീതിയിൽ പണി കഴിച്ചത്.അറക്കൽ മുതൽ മെയിൻ റോഡ് കവല വരെയുള്ള 1.5 കിലോമീറ്റർ ദൂരം  മറ്റൊരു കമ്പനിയാണ് പണി കരാർ എടുത്തത്.കഴിഞ്ഞ വർഷം കോവിഡിന് മുന്നെ  (2020) മാർച്ചിൽ പാത  ബി .എം .ബി സി  ടാറിംങ്ങ് മെയിൻ റോഡ് മുതൽ പഴയ  പഞ്ചായത്താഫീസ് വരെ ആദ്യഘട്ടം നടത്തി   കൂടാതെ അറക്കൽ സെൻ്റർ  , പാർട്ടി ഓഫീസ് എന്നിടങ്ങളിൽ ഇൻ്റർലോക്ക്  ഇഷ്ടിക വിരിച്ചു .  മെയിൻ റോഡ് മുതൽ പോസ്റ്റാഫീസ് വരെ കാനനിർമ്മാണവും പൂർത്തിയാക്കിയത്  ഒഴിച്ചാൽ    ഒന്നേകാൽ വർഷമായി  യാതൊരുവിധ നിർമ്മാണ  പണികളും ഇവിടെ പുനരാരഭിച്ചിട്ടില്ല. മഴ പെയ്താൽ  റോഡിന് ഇരുവശത്തെ മെറ്റലുക്കളെല്ലാം റോഡിലേക്ക്   ഒഴുകി പോകുന്ന നിലയാണ്. 

പാതയുടെ  ഇരുവശവും  കോൺക്രീറ്റ് ചെയ്യാത്തതിനാൽ റോഡിന് ഇരു  സൈഡും ഇടിഞ്ഞ് അപകട ഭീഷണിയാണ് . പലയിടത്തും വെള്ളക്കെട്ടും ഉണ്ട്.പോസ്റ്റ് ഓഫീസ് മുതൽ അങ്ങാടിയിലെ   പഴയ 

പഞ്ചായത്താഫീസ് വരെയുള്ള പാതയിൽ  മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള കാനകളുടെ പണികൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല.മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം റോഡ് പലയിടത്തും തകരുവാൻ സാധ്യത കൂടുതലാണ് . പലയിടത്തും മണ്ണും ,മെറ്റലും റോഡിൽ  ധാരളമാണ്.പാതയിൽ  യാത്രക്കാർക്ക് സുരക്ഷക്കായുള്ള അപായസൂചനകൾ ഒന്നും തന്നെ എവിടെയും  സ്ഥാപിച്ചിട്ടില്ല.കൂടാതെ പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള  തൃശൂർ ജില്ലാതിർത്തി കല്ലുപുറം  കവുക്കോട് പാലം മുതൽ പടിഞ്ഞാറെ പള്ളി വരെയുള്ള റോഡിലും വൻ കുഴികളാണ് .നാട്ടുകാർ കുഴിയിൽ വെട്ട്കല്ല് ഇട്ടിടുണ്ട്.  വാഹനയാത്രക്കാർക്ക് പാത  ഭീഷണിയാണ്  മഴ പെയ്താൽ കുഴിയിൽ പ്പെട്ട് അപകടവും ഇവിടെ  പതിവാണ്.പണി പൂർത്തിയായൽ കല്ലുപുറം ,കടവല്ലൂർ , പഴഞ്ഞി പ്രദേശത്ത് കാർക്ക്  കൂറ്റനാട് ,പട്ടാമ്പി ഭാഗങ്ങളിലെത്താൻ എളുപ്പമർഗ്ഗമാണ്.കോവിഡ് കാലത്ത്  സമീപപ്രദേശങ്ങളിലെല്ലാം  റോഡ് നിർമ്മാണം നടക്കുമ്പോഴും  ചാലിശ്ശേരിയിൽ പണി നിശ്ച്ചലമാണ്.റോഡ് നിർമ്മാണത്തിലെ കാലതാമസത്തിനെതിരെ  സ്പീക്കർ എം.ബി രാജേഷിനും  , പൊതുമരാമത്ത് വകുപ്പ്മന്ത്രി  മുഹമ്മദ് റിയാസിന് ആപ്പ് വഴി     പരാതി നൽകാൻ ഒരുങ്ങുകയാണ്  ഗ്രാമവാസികൾ.