20 April 2024 Saturday

ആലംകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബുക്കിങ്ങ് ചെയ്തവർക്ക് വാക്സിന്‍ ലഭിച്ചില്ല വാക്സിന്‍ നല്‍കാന്‍ തയ്യാറാവത്തത് ചോദ്യം ചെയ്തവരോടെ മെഡിക്കല്‍ ഓഫീസര്‍ അപമര്യദയായി പെരുമാറിയെന്നും ആരോപണം

ckmnews

ആലംകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബുക്കിങ്ങ് ചെയ്തവർക്ക് വാക്സിന്‍ ലഭിച്ചില്ല


വാക്സിന്‍ നല്‍കാന്‍ തയ്യാറാവത്തത് ചോദ്യം ചെയ്തവരോടെ മെഡിക്കല്‍ ഓഫീസര്‍ അപമര്യദയായി പെരുമാറിയെന്നും ആരോപണം 


ചങ്ങരംകുളം:ആലങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിന് ബുക്കിങ്ങ് കഴിഞ്ഞ് വാക്സിനേഷന് എത്തുന്നവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതായി പരാതി. ശനിയാഴ്ച വാക്സിനായി എത്തിയ എടപ്പാൾ അങ്ങാടി സ്വദേശിയെയും ചങ്ങരംകുളത്തെ ഓട്ടോറിക്ഷ ഡ്രൈവറെയും ഉൾപ്പെടെ പലരെയും വാക്സിന്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് മടക്കി വിട്ടെന്നാണ് പരാതി ഉയരുന്നത്.വാക്സിന് ബുക്ക് ചെയ്തതിൻ്റെ രേഖകളും സമയക്രമങ്ങളും മെഡിക്കൽ ഓഫീസറെ ബോധ്യപ്പെടുത്തിയപ്പോൾ ഏറെ ധിക്കാരപരമായും അപമര്യാദയായും പെരുമാറിയതായും വാക്സിന്‍ എടുക്കാനെത്തിയവര്‍ പറഞ്ഞു.പേരില്ലാത്തത് ഞങ്ങളുടെ കുറ്റമല്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർക്കണമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞതായും പരാതിക്കാർ പറയുന്നു.വാക്സിനുകൾ ബുക്കിങ്ങ് ചെയ്ത വന്നവർക്ക് നൽകാതെ മാറ്റി വെച്ചതായും പരാതിക്കാർ പറയുന്നു.ഇതെ തുടർന്ന് പരാതിക്കാർ ജില്ലമെഡിക്കൽ ഓഫീസറേയും ജില്ല നോഡൽ ഓഫീസറേയും വിളിച്ച് പരാതിപ്പെട്ടെങ്കിലും കോവിഡിൻ്റെ ഓൺലൈൻ റജിസ്ട്രേഷൻ പോർട്ടൽ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായും ഏറെ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായും ജില്ല നോഡൽ ഓഫീസർ പറഞ്ഞതായി പരാതിക്കാരനായ എടപ്പാൾ അങ്ങാടി സ്വദേശി മസ്ഹറുദ്ധീൻ പറഞ്ഞു.വ്യക്തിപരമായ താൽപര്യങ്ങളും സ്വജന പക്ഷപാതവുമാണ് ഉദ്ധ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും വാക്സിൻ സംവിധാനം തകിടം മറിക്കുകയാണെന്നും പരാതിക്കാർ പറയുന്നു.

എന്നാല്‍ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വാക്സിനായി ബുക്ക് ചെയ്തവരുടെ പേര് വരാത്തതെന്നും കോവിഡ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ആലങ്കോട് മെഡിക്കൽ ഓഫീസർ ജുൽനപറഞ്ഞു.വാക്സിൻ എടുക്കാൻ എത്തിയവരോട് ധിക്കാരപരമായും അപമര്യാദയായി പെരുമാറിയോ എന്ന ചോദ്യത്തിന് അതിലും മോശമായാണ് അവർ എന്നോട് പെരുമാറിയതെന്നാണ് മെഡിക്കൽ ഓഫീസറുടെ വിശദീകരണം.പത്തോളം വാക്സിനുകൾ മാറ്റി വെച്ചത് അസുഖം വന്ന രോഗികൾക്കും ഫസ്റ്റ് ഡോസ് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞ് വരുന്നവർക്കും നൽകാനുള്ളതാണെന്നും ഇവർ പറഞ്ഞു.