29 March 2024 Friday

കടവല്ലൂരിലെ ആരോഗ്യ ഉപകേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തനം ആരംഭിച്ചു.

ckmnews

കടവല്ലൂരിലെ ആരോഗ്യ ഉപകേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തനം ആരംഭിച്ചു.


ചങ്ങരംകുളം:പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കടവല്ലൂരിലെ ആരോഗ്യ ഉപകേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തനം ആരംഭിച്ചു. 

തിങ്കള്‍, വെള്ളി ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭിക്കുക. നിലവിലുള്ള ഉപകേന്ദ്രത്തിലെ എംഎല്‍എ ഫണ്ടും , ഡിപ്പാര്‍ട്ടമെന്റ് ഫണ്ടും ഉപയോഗിച്ച് വെല്‍നെസ്സ് സെന്ററായി ഉയര്‍ത്തി വിപുലീകരിക്കുന്നതോടൊപ്പം കടവല്ലൂര്‍ – കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും.കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. രാജേന്ദ്രന്‍ ഒ.പി പ്രവർത്തനത്തിൻ്റെ

ഉദ്ഘാടനം നിർവഹിച്ചു.തിരക്കു വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ദിവസങ്ങളില്‍ ഒപി ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പി.ഐ രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിശ്വംഭരന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ , ജയകുമാര്‍ പൂളക്കല്‍, പ്രഭാത് മുല്ലപിള്ളി, ബിന്ദു ധര്‍മ്മര്‍ , ഡോ. ചൈത്ര , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീജാ ഷാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ ,രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷിൽ കുമാർ, നിഷ.കെ എസ് , ഉഷ ശശികുമാർ, നിർമ്മല,  ഘോഷ് പൂവത്തിങ്കൽ, നസറത്ത് അബ്ദുൽ ഖാദർ, രാജേഷ്, നാസർ, ഫസലുറഹ്മാൻ, ഗിരിജ വി വി,

ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.