28 March 2024 Thursday

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കാഞ്ഞിരമുക്ക് സ്വദേശികള്‍ക്ക്

ckmnews



ചങ്ങരംകുളം:ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കാഞ്ഞിരമുക്ക്  സ്വദേശികള്‍ക്ക്.മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് സ്വദേശികളായ 43 കാരനും 41 കാരനുമാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.രണ്ട് പേരും മഹാരാഷ്ട്രയില്‍ ഇളനീര്‍ കച്ചവടം ചെയ്ത് വരികയായിരുന്നു


    ഇവർ മെയ് 12 ന് രാവിലെ 11 മണിയ്ക്ക് മറ്റ് ആറ് പേര്‍ക്കൊപ്പം സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ചു._

        _മെയ് 13 ന് ഉച്ചയ്ക്ക് 1:30 ന് മുത്തങ്ങയിലെത്തി ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്കു ശേഷം സാമ്പിള്‍ നല്‍കി വൈകുന്നേരം ഏഴ് മണിയ്ക്ക് മുത്തങ്ങയില്‍ നിന്ന് യാത്ര തുടര്‍ന്നു. രാത്രി 11 ന് എടപ്പാള്‍ പൊല്‍പ്പാക്കരയിലും, രാത്രി 12 ന് ചമ്രവട്ടത്തും, മെയ് 14 ന് പുലര്‍ച്ചെ 1:00ന് പൊന്നാനി പള്ളപ്പുറത്തുമെത്തി കൂടെയുണ്ടായിരുന്ന ഓരോ യാത്രക്കാരെ ഇറക്കിയ ശേഷം പുലര്‍ച്ചെ 1:45 ന് മാറഞ്ചേരി കാഞ്ഞിരമുക്കിലെ വീട്ടിലെത്തി._

         _വീട്ടുകാരെയെല്ലാം മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി ഇരുവരും ഒരു വീട്ടില്‍ ആരുമായും സമ്പര്‍ക്കമില്ലാതെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നിരീക്ഷണം ആരംഭിച്ചു._    

          _സാമ്പിള്‍ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ന് (മെയ് 16) 108 ആംബുലന്‍സെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു._


ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. 17 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 

*ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍:*

          0483 2737858, 

          2737857, 2733251 

          2733252, 2733253