18 April 2024 Thursday

വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം

ckmnews

വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം


ചങ്ങരംകുളം:വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം.നന്നംമുക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മുസ്തഫയാണ് തന്റെ വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ.മെമ്പർമാരായ സാദിഖ് നെച്ചിക്കൽ.ശാന്തിനി രവീന്ദ്രന്‍,കുഞ്ഞിമോൻ കിഴക്കേതിൽ,നാഹിർ ആലുങ്ങൽ,ഹംസ ചിറ്റയിൽ,ഉമ്മർ കുളങ്ങര,സൈഫു കുളത്തിങ്ങൽ,ഷെരീഫ് കാഞ്ഞിയൂർ,ബക്കർ ചാലുപറമ്പിൽ,മൻസൂർ മാട്ടം,സുബൈര്‍ തട്ടം തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.