28 March 2024 Thursday

വീട്ടിൽ ഒരു വിദ്യാലയം KSTA എടപ്പാൾ ഉപജില്ലാ തല ഉദ്ഘാടനം നടന്നു

ckmnews

വീട്ടിൽ ഒരു വിദ്യാലയം KSTA എടപ്പാൾ ഉപജില്ലാ തല ഉദ്ഘാടനം നടന്നു 


ചങ്ങരംകുളം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാലങ്ങളിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി KSTA സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ എടപ്പാൾ ഉപജില്ലാതല ഉദ്ഘാടനം  ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു.എടപ്പാൾ സബ്ജില്ലയിലെ 100 ഓളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ KSTA സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ കൈമാറുന്നത് - ALPS ചിയാനൂരിൽ വെച്ച് നടന്ന ഉദ്ഘാന ചടങ്ങിൽ പ്രദേശത്തെ 30 ഓളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ചടങ്ങിൽ ഉപജില്ലാ പ്രസിഡണ്ട് പി.വി. ജലീൽ അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി കെ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ KSTA ജില്ലാ എക്സിക്യൂട്ടിവ് അംഗം സി ഹരിദാസൻ പദ്ധതി വിശദീകരണം നടത്തി.ആലംകോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ , ALPS ചിയാനൂർ PTA പ്രസിഡണ്ട് ഇവി ബഷീർ,സ്കൂൾവെൽഫയർ കമ്മിറ്റി ചെയർമാൻ സി.കെ. ഖാലിദ്, KSTA ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ പി സാവിത്രി, KSTA സബ്ജില്ലാ വൈസ് പ്രസിഡണ്ട് സി എസ് മോഹൻദാസ്എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. KSTA ആലംകോട് ബ്രാഞ്ച് സെക്രട്ടറി ശശികല ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.