29 March 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് കോവിഡ് സുരക്ഷാ സാമഗ്രികൾ നൽകി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് കോവിഡ് സുരക്ഷാ സാമഗ്രികൾ നൽകി


മൂക്കുതല:ആലംകോട് ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് മൂക്കുതല ആർട്ട്‌ ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രം  കോവിഡ് സുരക്ഷാ സാമഗ്രികൾ നൽകി. മാസ്ക്, ഓക്സിമീറ്റർ, സാനിറ്റൈസർ എന്നിവയാണ് നൽകിയത്. ആർട്ട്‌ ഓഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ്‌ കെ.ശിവദാസൻ കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ.എ.യു.ഷെമീനക്കാണ്  സാമഗ്രികൾ കൈമാറിയത്.ചടങ്ങിൽ 

ആർട്ട്‌ ഓഫ് ലിവിംഗ് ജില്ലാ സെക്രട്ടറി കെ. ദിനേശൻ, ഡി. ഡി സി. പ്രമോദ്, രെമിൽ. കെ.ആർ, ഗന്നീഷ്. ഇ.ജി,ശങ്കരനാരായണൻ, ഷാജിനി മാധവൻ, ധർമരത്നം, ആർട്ട്‌ ഓഫ് ലിവിംഗ് ടീച്ചർ പ്രമോദ് കാരാട്ട് എന്നിവർ സന്നിഹിതരായി.