24 April 2024 Wednesday

അപ്രതീക്ഷിത പ്രഖ്യാപനം; ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് 11 ല്‍ ഉപയോഗിക്കാം

ckmnews

വിന്‍ഡോസ് 11 ല്‍ ടിക് ടോക്ക് പോലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നത്  അപ്രതീക്ഷിതമായൊരു പ്രഖ്യാപനമായിരുന്നു. പുതിയ വിന്‍ഡോസ് സ്‌റ്റോര്‍ വഴി ആമസോണ്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാനാവും. 

ആമസോണ്‍ ആപ്പ് സ്റ്റോറിലെ ആപ്പുകള്‍ പുതിയ വിന്‍ഡോസ് സ്‌റ്റോറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഈ ആപ്പുകള്‍ ടാസ്‌ക്ബാറില്‍ പിന്‍ ചെയ്തുവെക്കാനും മറ്റ് വിന്‍ഡോസ് ആപ്പുകള്‍ക്കൊപ്പം ഉപയോഗിക്കാനും സാധിക്കും. പുതിയ ഇന്റല്‍ ബ്രിഡ്ജ് സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.ഇന്റല്‍ വികസിപ്പിച്ചെടുത്ത സിസ്റ്റം ആണെങ്കിലും ഇന്റല്‍ സിപിയുകളില്‍ മാത്രമല്ല എഎംഡി, Arm ബേസ്ഡ് പ്രൊസസറുകളിലും ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കാനാവും. 

യഥാര്‍ത്ഥത്തില്‍ ആപ്പിള്‍ മാക്ക് ഓഎസിനെ വെല്ലുവിളിക്കുന്ന നീക്കമാണ് വിന്‍ഡോസ് 11 നടത്തിയിരിക്കുന്നത്. രൂപകല്‍പനയില്‍ പലയിടങ്ങളിലും അത് പ്രകടമാണ്. 

ടിക് ടോക്ക് പോലുളള ആപ്പുകള്‍ വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. റിങ്, യാഹൂ, ഉബര്‍ പോലുള്ള ആപ്പുകള്‍ ഇക്കൂട്ടത്തില്‍ പെടും.