19 April 2024 Friday

യുഡിഎഫ് പ്രവര്‍ത്തകര്‍ നോട്ട് ബുക്ക് ചലഞ്ചില്‍ ഒരു ലക്ഷത്തോളം രൂപയുടെ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു

ckmnews

യുഡിഎഫ് പ്രവര്‍ത്തകര്‍ നോട്ട് ബുക്ക് ചലഞ്ചില്‍ ഒരു ലക്ഷത്തോളം രൂപയുടെ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:യുഡിഎഫ് പ്രവര്‍ത്തകര്‍ നോട്ട് ബുക്ക് ചലഞ്ചില്‍ ഒരു ലക്ഷത്തോളം രൂപയുടെ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂര്‍ യൂണിറ്റ് യുഡിഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ നോട്ട് ബുക്ക് ചലഞ്ചിലാണ് ഒരു ലക്ഷത്തോളം രൂപയുടെ നോട്ട് ബുക്ക് സമാഹരിച്ചത്.പഞ്ചായത്തിലെ 7,8 വാര്‍ഡുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വിതരണോദ്ഘാടനം കോണ്‍ഗ്രസ്സ് നേതാവ് സിദ്ധിക്ക് പന്താവൂരും മുസ്ലിംലീഗ് നേതാവ് ഷാനവാസ് വട്ടത്തൂരും ചേര്‍ന്ന് നിര്‍വഹിച്ചു.ചടങ്ങില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.