24 April 2024 Wednesday

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കണക്ഷനു വേണ്ടി കുഴിച്ച കുഴി അപകടഭീഷണി ഉയര്‍ത്തുന്നു

ckmnews

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കണക്ഷനു വേണ്ടി  കുഴിച്ച കുഴി അപകടഭീഷണി ഉയര്‍ത്തുന്നു


ചങ്ങരംകുളം:ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ വാട്ടർ അതോറിറ്റി രണ്ടാഴ്ചയായി പൈപ്പ് കണകക്ഷൻ നൽകാനായി കുഴിച്ച വലിയ കുഴി കാൽ നട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.സെൻ്ററിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്താണ് മറ്റൊരു പ്രദേശത്തേക്ക് കുടിവെള്ളം നൽകുന്നതിനായി  വാട്ടർ അതോറിറ്റി ഇവിടെ ആഴത്തിൽ കുഴി കുഴിച്ചത്.വ്യാഴാഴ്ച രാവിലെ ചാലിശ്ശേരി അങ്ങാടി ഭാഗത്തേക്ക് ജലവിതരണം തുടങ്ങിയതോടെ  വെള്ളം നിറഞ്ഞ് കുഴി ഇടിയുകയും ചെയ്തു.ഓട്ടോറിക്ഷ ,ടാക്സി തൊഴിലാളികൾ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ച് ജലവിതരണം നിറുത്തി.സെൻററിൽ നിന്ന് പട്ടാമ്പി ബസ് സ്റ്റോപ്പ് ,ബാങ്ക് , വ്യാപാര സ്ഥാപനത്തിലേക്കെല്ലാം  ഉപയോഗിക്കുന്ന പാതയിലെ ആഴത്തിലുള്ള കുഴി കാൽനടയാത്രക്കാർക്ക് വൻ ഭീഷണിയാണ്.വാട്ടർ അതോറിറ്റി ഉടനെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.