20 April 2024 Saturday

എരമംഗലത്ത് 2 വീടുകളിൽ നിന്നായി 2 പവനും 30000 രൂപയും കവർന്നു.

ckmnews

എരമംഗലത്ത് 2 വീടുകളിൽ നിന്നായി 2 പവനും 30000 രൂപയും കവർന്നു.


എരമംഗലത്ത് 2 വീടുകളിൽ നിന്നായി 2 പവനും 30000 രൂപയും കവർന്നു.എരമംഗലം അച്ചിപ്രവളപ്പിൽ അയ്യുബ്, തെക്കോത്ത് അബൂബക്കർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.അയ്യുബിന്റെ വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 പവന്റെ സ്വർണ്ണാഭരണവും അബൂബക്കറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 30000 രൂപയുമാണ് നഷ്ടപ്പെട്ടത്.വീടുകളുടെ പുറക് വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്  പൂലർച്ചെ ഒന്നര മണിയോടെ  ബഹളം കേട്ട് ഉണർന്നപ്പോൾ മുഖം മൂടി ധരിച്ച 2 പേരെ വീട്ടിനുള്ളിൽ കണ്ടതായി വീട്ടുകാർ പറഞ്ഞു.പെരുമ്പടപ്പ് പൊലിസ് അന്വേഷണം തുടങ്ങി.