29 March 2024 Friday

ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഒതളൂർ അംഗൻവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം നടത്തി

ckmnews

ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഒതളൂർ അംഗൻവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം നടത്തി


ചങ്ങരംകുളം:ഒതളൂർ ഫീനിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒതളൂർ

 കിഴക്കുമുറി  അംഗൻവാടിയിലെ  ഇരുപത്തിമൂന്നോളം  കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്തു.വാർഡ് മെമ്പർ സുജിത സുനിൽ ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചർ ചന്ദ്രിക, സിന്ധു. ആശാവർക്കർ ഗീത ഫീനിക്സ് ക്ലബ് പ്രസിഡന്റ് സുബിൻ മെമ്പർമാരായ

 റഫീഖ് , കയ്യും, റാഷിദ്, ഷെഫീഖ്, ഹിഷാം , ആസിഫ്  തുടങ്ങിയവർ നേതൃത്വം നൽകി