28 March 2024 Thursday

വെളിയംകോട് മണ്ഡലം യുഡിഎഫ് കമ്മിറ്റി മരം കൊള്ളക്കെതിരെ ധർണ്ണ നടത്തി .

ckmnews

വെളിയംകോട്  മണ്ഡലം  യുഡിഎഫ് കമ്മിറ്റി മരം കൊള്ളക്കെതിരെ ധർണ്ണ നടത്തി . 


എരമംഗലം: വയനാട്  ജില്ലയിലെ മൂട്ടിൽ ഇടുക്കി തൃശ്ശൂർ  എറണാകുളം തുടങ്ങി കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ കോടി കണക്കിന് രൂപയുടെ  വനം കൊള്ളയിൽ  എൽ - ഡി - എഫ്  സർക്കാറിനെതിരെ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട്  വെളിയംകോട് യു. ഡി . എഫ്  കമ്മിറ്റിയുടെ  നേതൃത്വത്തിൽ  വെളിയംകോട്  കൃഷിഭവന്  മുന്നിൽ  നടങ്ങിയ ധർണ്ണ വെളിയംകോട്  ബ്ലോക്ക്  കോൺഗ്രസ്സ്  പ്രസിഡന്റ് കെ.എം അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് . കൺവീനർ  കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.സി.കെ. പ്രഭാകരൻ , പി. രാജാറാം, ഷമീർ ഇടിയാട്ടേൽ ,പി റംഷാദ്,വി പി അലി,പ്രാസാദ് പ്രണവം  ഷുക്കൂർ മാട്ടേരി,ടി.അബൂബക്കര്‍,ഷിബു കളത്തിപറമ്പിൽ,മുഹമ്മദ് കുട്ടി  പേരോത്തേൽ,കുഞ്ഞി മുഹമ്മദ്  എരമംഗലം,തുടങ്ങിയവർ  സംസാരിച്ചു .