20 April 2024 Saturday

പെരുമ്പടപ്പ് പാറയില്‍ ആളില്ലാതെ വീടിന് പുറകില്‍ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി

ckmnews

പെരുമ്പടപ്പ്:ആളില്ലാതെ വീടിന് പുറകില്‍ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി.പെരുമ്പടപ്പ് പാറയില്‍ ആള്‍താമസമില്ലാത്ത വീടിന് പുറകിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 5 കിലോയിലതികം വരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പടപ്പ് സിഐ അല്‍ത്താഫ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവത്തില്‍ കേസെടുത്ത് പ്രതികളെ കണ്ടെത്തുന്നതിനായി അന്യേഷണം ആരംഭിച്ചതായി പെരുമ്പടപ്പ് സിഐ അല്‍ത്താഫ് അലി പറഞ്ഞു.