25 April 2024 Thursday

വനം കൊള്ള സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക:യു ഡി എഫ് ധർണ്ണ നടത്തി

ckmnews

വനം കൊള്ള സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക:യു ഡി എഫ് ധർണ്ണ നടത്തി


ചങ്ങരംകുളം :വനം കൊള്ളക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വനം മാഫിയ- ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി ആലംകോട് വില്ലേജ് ഓഫീസിന് മുന്നിൽ ആലംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ധർണ്ണ സമരം നടത്തി.സമരം ഡി സി സി സെക്രട്ടറി  സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.പിടി ഖാദർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പിനു ഹാജി, ജനറൽ സെക്രട്ടറി അഹമ്മദുണ്ണി   കാളച്ചാൽ ട്രഷറർ ഹമീദ് ചിയ്യാനൂർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ പി ജഹാംഗീർ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അരുൺലാൽ എന്നിവർ പ്രസംഗിച്ചു.കെ എം എ ജബ്ബാർ,ശരീഫ് മാസ്റ്റർ, എം അബ്ബാസലി,  സലീം ചങ്ങരംകുളം, അബ്ദു കിഴിക്കര, മാമു, സിദ്ദീഖ് ചുള്ളിയിൽ, മജീദ് പാവിട്ടപ്പുറം,ഇബ്രാഹിംകുട്ടി, കെ പി അബൂബക്കർ   എന്നിവർ ധർണ സമരത്തിന് നേതൃത്വം നൽകി.