28 March 2024 Thursday

കണ്ണൻദേവൻ കമ്പനിക്കെതിരെ AKDA ചങ്ങരംകുളത്ത് നില്‍പ്പ് സമരം നടത്തി

ckmnews

കണ്ണൻദേവൻ കമ്പനിക്കെതിരെ AKDA ചങ്ങരംകുളത്ത് നില്‍പ്പ് സമരം നടത്തി


ചങ്ങരംകുളം:കണ്ണൻദേവൻ കമ്പനിക്കെതിരെ AKDA  സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നിൽപ്പ് സമരത്തോടനുബന്ധിച്ച് AKDA പൊന്നാനി യൂണിറ്റ് 8 കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ചങ്ങരംകുളത്തും നിൽപ്പ് സമരം നടത്തി.10 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തുടങ്ങിയ സമരം ചങ്ങരംകുളം KVVES ജനറൽ സെക്രട്ടറി ഒ മൊയ്തുണ്ണി ഉൽഘാടനം നിർവ്വഹിച്ചു.AKDA പൊന്നാനി യൂണിറ്റ് ജനറൽ സെക്രട്ടറി അൻസാർ സ്വലാത്ത് സമര സന്ദേശം ജനങ്ങളോട് അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കൃഷ്ണ പ്രസാദ്,കൃഷ്ണരാജ്,സക്കറിയ ഇക്കൂരത്ത്,അബി J&L, ഹാരിസ് 4plus, മൊയ്തുണ്ണി zeeplus തുടങ്ങിയവർ സംസാരിച്ചു