24 April 2024 Wednesday

ചാലിശ്ശേരിയിൽ ബുധനാഴ്ച 400 പേർക്ക് വാക്സിൻ നൽകി.

ckmnews

ചാലിശ്ശേരിയിൽ ബുധനാഴ്ച 400 പേർക്ക് വാക്സിൻ നൽകി.


ചങ്ങരംകുളം:ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ബുധനാഴ്ച  ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് 400 പേർക്ക് കോവിഡ് വാക്സിനേഷൻ നടന്നു.വാർഡ്‌ പതിനഞ്ചിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ 300 പേർക്ക് സ്പോട്ട് രജിസ്ട്രേഷൻ ആയും,100 പേർക്ക് ഷെഡ്യൂൾ ആയും ആണ് വാക്സിനേഷൻ നൽകിയത്.പഞ്ചായത്ത്‌ പ്രസിഡന്റ്എ.വി. സന്ധ്യ,ഹെൽത്ത് ഇൻസ്‌പെക്ടർ ശരേഷ് ശങ്കർ എന്നിവർ നേതൃത്യം നൽകി.